728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു കുടയും കുഞ്ഞു ബാഗുമായി എസ് എന്‍ സി എ നാലാം വര്‍ഷത്തിലേക്ക്

ശിവഗിരി ശ്രീനാരായണ കോളേജിലെ യു.എ.ഇ യിലുള്ള പ്രവാസികളായ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ശിവഗിരി എസ്.എൻ കോളേജ് അലൂമിനി യു എ ഇ ചാപ്റ്ററിന്റെ (SNCA) ആഭിമുഖ്യത്തിൽ വർക്കല ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തഞ്ചോളം സ്കൂളുകളിൽ ഒന്നാം ക്ളാസ്സിൽ എത്തുന്ന രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ഒരു കുടയും കുഞ്ഞു ബാഗും സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ഞെക്കാട് സ്കൂളില്‍  ബി സത്യൻ എം എൽ എ നിർവ്വഹിച്ചു.
ഒരു കുടയും കുഞ്ഞു ബാഗും പദ്ധതി നടപ്പിലാക്കിയിട്ട് നാല് വര്‍ഷങ്ങള്‍ തികയുകയാണ്.വര്‍ദ്ധിച്ച ജനപിന്തുണയും പങ്കാളിത്തവുമാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.വരും വർഷങ്ങളിൽ കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് എസ് എൻ സി എ പ്രസിഡന്റ്‌ ഷൈൻ ചന്ദ്രസേനൻ,സെക്രട്ടറി അനീഷ്‌ ഭാസി,ട്രഷറർ മൂസക്കുട്ടി,ജനറൽ കണ്‍വീനർ നിബു പേരേറ്റിൽ എന്നിവർ അറിയിച്ചു.

oru kudayum kunju bagum 1SNCA 2SNCA 4snca 5snca 6 SNCA !

Leave a Reply