jio 800x100
jio 800x100
728-pixel-x-90
<< >>

‘ഒരുതരി ഭൂമിപോലുമില്ലാത്ത കായിക താരങ്ങളുള്ളപ്പോള്‍ പി ടി ഉഷയ്ക്ക് സ്ഥലം നല്‍കാനാവില്ല’

കോഴിക്കോട്: ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത നിരവധി കായിക താരങ്ങളുള്ളപ്പോള്‍ പി ടി ഉഷയ്ക്ക് ഭൂമി അനുവദിക്കേണ്ടതില്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. അങ്ങനെ ഭൂമി നല്‍കുകയാണെങ്കില്‍ ഭൂമിയില്ലാത്ത കായിക താരങ്ങള്‍ക്കാണ് ആദ്യം നല്‍കേണ്ടത്, അതാണ് കൗണ്‍സിലിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

പി ടി ഉഷയ്ക്ക് നേരത്തെ പയ്യോളിയില്‍ വീട് വച്ച് നല്‍കിയത് സംസ്ഥാന സര്‍ക്കാരണ്. മത്സരങ്ങളില്‍ വിജയിച്ചാല്‍ ഭൂമി നല്‍കണമെന്ന മാനദണ്ഡമില്ലെന്ന് പറയുന്ന കൗണ്‍സില്‍ ഭൂരഹിതര്‍ക്ക് സ്ഥലം അനുവദിക്കുന്ന അവസരങ്ങളിലെല്ലാം ഭൂമിയുള്ളവരാണ് ആനുകൂല്യം പറ്റിയിട്ടുള്ളതെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കൗണ്‍സിലിന്റെ നിലപാട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24.COM Kozhikode

Leave a Reply