728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരിക്കലും ഇന്ത്യ വിടില്ലെന്ന് അമിര്‍ ഖാന്‍

മുംബൈ:’ഇന്ത്യ എന്റെ രാജ്യമാണ്, ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു.ഇവിടെ ജനിക്കാനായത് എന്റെ ഭാഗ്യം.’ ഹോളിവുഡ് നടന്‍ അമീര്‍ഖാന്‍ ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലെ പ്രശസ്ത വാചകങ്ങളാണിത്.രണ്ട് ദിവസം മുമ്പ് രാമനാഥ് ഗോയങ്ക പുരസ്‌കാര വേദിയില്‍ രാജ്യത്തെ അസഹിഷ്ണുതയുണ്ടെന്ന പേരില്‍ അദ്ദേഹം നടത്തിയ പ്രസ്താവന വലിയ വിവാദമായി ഉയര്‍ന്ന സാഹചര്യത്തിലാണ് തന്റെ പരാമര്‍ശത്തോട്‌ പ്രതികരിച്ചിരിക്കുന്നത്.

താനോ തന്റെ ഭാര്യയോ ഒരിക്കലും ഇന്ത്യ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം പുരസ്‌കാര വേദിയില്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി.തന്റെ ഹൃദയത്തിലുള്ള ആശങ്കകള്‍ പറഞ്ഞതിന് പുലബ്യം കേള്‍ക്കേണ്ടിവരുമ്പോള്‍ താന്‍ പറഞ്ഞത് ശരിയാണെന്ന് സങ്കടത്തോടെ മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.രവീന്ദ്ര നാഥിന്റെ പ്രശസ്തമായ ‘പേടിയില്ലാത്ത ഹൃദയത്തില്‍’ എന്ന കവിത കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് അമിര്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.

തന്നോടൊപ്പം നിന്നവരോട് നന്ദിയുണ്ടെന്നു പറഞ്ഞ അമിര്‍ ഈ മനോഹരമായ രാജ്യം നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്,രാജ്യത്തിന്റെ ദേശീയതയും നാനാത്വവും ഭാഷകളും സംരക്ഷിക്കണം.നാടിന്റെ ചരിത്രവും സഹിഷ്ണുതയും പരിപാലിക്കപ്പെടണം,സ്‌നേഹവും വൈകാരിക ശക്തിയും നിലനില്‍ത്തണം എന്നും അദ്ദേഹം തന്റെ പ്രസ്താവനയിലൂടെ ഓര്‍മ്മപ്പെടുത്തി.

INDIANEWS24.COM Mumbai

Leave a Reply