728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമാനും ഖത്തറും ഭീകരവാദം ശക്തമല്ലാത്ത പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍

ദുബായ്:ഭീകരവാദം ശക്തമല്ലാത്ത പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ ഒമാനും ഖത്തറുമാണെന്ന് റിപ്പോര്‍ട്ട്.ഓസ്‌ട്രേലിയയിലെ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പ്രസിദ്ധീകരിച്ച 2013ലെ ആഗോള ഭീകരതാ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭീകരവാദം ബാധിക്കാത്ത പൂജ്യം റേറ്റിങ്ങുള്ള 39 രാഷ്ട്രങ്ങള്‍ സൂചികയിലുണ്ട്.ആഗോളതലത്തിലും മിഡില്‍ ഈസ്റ്റ് തലത്തിലും ഒന്നാം സ്ഥാനത്തുള്ള രാഷ്ട്രം ഇറാഖാണ്.അഫ്ഗാനിസ്ഥാന്‍,പാക്കിസ്ഥാന്‍,നൈജീരിയ,സിറിയ തുടങ്ങിയ രാഷ്ട്രങ്ങളാണ് ആഗോള പട്ടികയില്‍ രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനത്തുള്ളത്.ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഈ അഞ്ച് രാജ്യങ്ങളില്‍ 60 ശതമാനത്തിനു മേല്‍ ഭീകരാക്രമണങ്ങളും നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആഗോള പട്ടികയില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണുള്ളത്.2013 ല്‍ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങലിലായി പതിനായിരം ഭീകരാക്രമണങ്ങളാണുണ്ടായത്.ഇതില്‍18000 ആളുകള്‍ കൊല്ലപ്പെട്ടു.ഇത് മുന്‍വര്‍ഷത്തെക്കാള്‍ 61 ശതമാനം കൂടുതലാണ്.താലിബാന്‍,ബോക്കോഹറം, അല്‍ഖ്വയ്ദ,ഐ എസ് ഐ എസ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്ന ഭീകരവാദ സംഘടനകള്‍.

INDIANEWS24 GULF DESK

Leave a Reply