728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമാനില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ തീരുമാനം

മസ്‌കറ്റ്: ഒമാനില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം. വരുന്ന മൂന്നു വര്‍ഷത്തിനകം 80,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാര്‍ത്താ വിനിമയ രംഗത്തും ഒമാന്‍ സ്വദേശിവത്കരണം ശക്തമാകയാണ്.

ഈ വര്‍ഷം 25,000 സ്വദേശികള്‍ക്കു തൊഴില്‍ നല്‍കുവാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നു വരികയാണെന്ന് മന്ത്രി അഹമ്മദ് മുഹമ്മദ് ഫുതൈസി പറഞ്ഞു . ഇതിനകം 10 ,342 സ്വദേശികള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒമാനില്‍ നിലവില്‍ 30,000 ചരക്കുനീക്ക കമ്പനികളിലായി 80,000 ത്തോളംപേര്‍ തൊഴിലെടുക്കുന്നുണ്ട് . ഇതില്‍ 14 % മാത്രമാണ് സ്വദേശികളുടെ പ്രാധിനിത്യം. ഈ മേഖലയിലെ സ്വകാര്യാ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിനു കൂടുതല്‍പ്രാധാന്യം നല്‍കുമെന്നും മന്ത്രി മൊഹമ്മദ് അഹമ്മദ് ഫുതൈസി മജ്‌ലിസ് ശൂറയില്‍ വ്യക്തമാക്കി.

പുതിയ തീരുമാനങ്ങളിലേക്ക് രാജ്യത്തെ സര്‍ക്കാര്‍ കടക്കുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടതായിവരും. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ മലയാളികളടക്കം ധാരാളം വിദേശികളുടെ തൊഴില്‍ ഇതുമൂലം നഷ്ടപ്പെടാന്‍ സാധ്യതയേറും.

INDIANEWS24.COM Gulf Desk

Leave a Reply