728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമാനില്‍ മദ്യം നിരോധിക്കണമെന്ന് ശുപാര്‍ശ

മസ്‌കറ്റ്:ഒമാനില്‍ മദ്യം നിരോധിക്കണമെന്ന് ശുറാ കൗണ്‍സിലിന്റെ ശുപാര്‍ശ.നിലവില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് ഇവിടെ മദ്യപിക്കാം.ഈ അനുമതി കൂടി നിര്‍ത്തലാക്കി സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നിരോധിക്കുന്ന മുറയ്ക്ക് മദ്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുന്നവര്‍ക്ക് പത്ത് ദിവസം മുതല്‍ ഒരു വര്‍ഷം വരെ തടവും കുറഞ്ഞത് 200 ഒമാനി റിയാല്‍ പിഴയും ചുമത്തണമെന്ന് ശുറാ കൗണ്‍സിലിന്റെ ശുപാര്‍ശയില്‍ പറയുന്നു.എന്നാല്‍ ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചാലേ നിയമമാകൂ.അംഗീകാരം ലഭിച്ചാല്‍ മദ്യമില്ലാത്ത രാജ്യമായി ഒമാന്‍ മാറും.

INDIANEWS24 GULF DESK

Leave a Reply