മസ്കറ്റ്:ഒമാനില്‍ വാഹനമോടിക്കുമ്പോള്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ റോഡരികിലെ മഞ്ഞവര കടന്നുള്ള ഭാഗത്ത് കൂടി സഞ്ചരിക്കുന്ന വാഹനഹങ്ങള്‍ ഓടിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.റോയല്‍ ഒമാന്‍ പോലീസ് സര്‍വ്വീസ് ആണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒമാനിലെ റോഡുകളിലെ പാര്‍ശ്വങ്ങളില്‍ മഞ്ഞവരയിട്ട ശേഷം കുറച്ചു കൂടി റോഡിന്റെ ഭാഗമായി വരുന്നുണ്ട്.ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് അടിയന്തരമായി പാര്‍ക്കിംഗ് വേണ്ടി വരുന്ന സമയത്ത് ഉപയോഗിക്കാനും,പോലീസ് വാഹനങ്ങള്‍ ആംബുലന്‍സ് പോലുള്ള അത്യാഹിത വിഭാഗങ്ങള്‍ കടന്നുപോകുന്നതിന് സൗകര്യമൊരുക്കാന്‍ മറ്റു വണ്ടികള്‍ അരികിലേക്ക് ഒതുക്കുന്നതിനും വേണ്ടിയാണ് റോഡരികുകളില്‍ മഞ്ഞവരയിട്ട് വേര്‍ത്തിരിച്ചിരിക്കുന്നത്.പലപ്പോഴും എളുപ്പത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനായി ഇരുചക്ര വാഹനം അടക്കമുള്ള ചെറുവണ്ടികള്‍ ഇതിലൂടെ പായുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു.എല്ലാ വാഹനങ്ങള്‍ക്കും സുഗമമായ സഞ്ചാരം ലക്ഷ്യമാക്കിക്കൊണ്ടാണ് ഒമാന്‍ പോലീസ് തടവ് ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.48 മണിക്കൂര്‍ തടവ് ശിക്ഷയാണ് ലഭിക്കുക.
INDIANEWS24.COM Gulf Desk