മസ്കറ്റ്: ഒമാനില്‍ ബസ്സപകടത്തെ തുടര്‍ന്ന് മലയാളിയടക്കം 25 പേര്‍ക്ക് പരിക്ക്. മസ്കറ്റിലെ ജിഫ്നൈനിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളി കണ്ണൂര്‍ സ്വദേശിയാണെന്നാണ് സൂചന. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.
സലാലയില്‍ നിന്നും മസ്കറ്റിലേക്കു വരികയായിരുന്ന സ്വകാര്യ ഗള്‍ഫ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസില്‍ അമ്പതോളം പേരുടണ്ടായിരുന്നതായി കണക്കാക്കുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരെ കൂറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
INDIANEWS24.COM Gulf Desk