728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമാനില്‍ ഫാമിലി വിസക്കുള്ള ശമ്പള പരിധി പകുതിയായി കുറച്ചു

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി പകുതിയായി കുറച്ചു. ഇതുവരെ ഫാമിലി വിസ അനുവദിക്കുന്നതിന് 600 ഒമാനി റിയാലായിരുന്നു ശമ്പള പരിധി. ഇത് 300 റിയാലായാണ് കുറച്ചിരിക്കുന്നത്.ഇതോടെ ഒമാനില്‍ കുറഞ്ഞ വരുമാനക്കാരായ ആളുകള്‍ക്കും നാട്ടിലുള്ള കുടുംബത്തെ എത്തിക്കുന്നതിന് ഏറെ സഹായകമാകും.

മജ്‌ലിസ് ശൂറയുടെ നിര്‍ദേശപ്രകാരമാണ് ഫാമിലി വിസയ്ക്കുളള ശമ്പളപരിധി കുറച്ചത്. എണ്ണയിതര സമ്പദ്വ്യവസ്ഥയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന തന്‍ഫീദ് പദ്ധതിയുടെ ആവശ്യപ്രകാരമാണ് ശമ്പളപരിധി മുന്നൂറു ഒമാനി റിയാല്‍ ആയി കുറയ്ക്കാന്‍ മജ്‌ലിസ് ശൂറ ശുപാര്‍ശ ചെയ്തത്. ശമ്പളപരിധി കുറയ്ക്കുന്നതോടെ വിദേശികളുടെ കൂടുതല്‍ കുടുംബങ്ങള്‍ രാജ്യത്തെത്തും. ഇത് രാജ്യത്തെ സാമ്പത്തികമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മജ്‌ലിസ് ശൂറയുടെ നിരീക്ഷണം.

INDIANEWS24.COM Gulf Desk

Leave a Reply