മസ്കറ്റ്: ഒമാനിലേക്ക് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യാന്‍ അതിലടങ്ങിയിരിക്കുന്ന കീടനാശിനിയുടെ അളവ് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.രാജ്യത്തെ കാര്‍ഷിക, ഫിഷറീസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്.സര്‍ട്ടിഫിക്കറ്റില്ലാത്ത ഉല്പന്നങ്ങള് ഇവിടേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കരുതെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന കാരണത്താല്‍ ഒമാനില്‍ നിന്നുള്ള തണ്ണിമത്തന്, കാരറ്റ് എന്നിവയ്ക്ക് യു എ ഇയിലേക്ക് എത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നടപടി.ഉത്പന്നങ്ങള്‍ കയറ്റുമതിക്ക് മുന്‍പ് പരിശോധിക്കുന്നതിനോടൊപ്പം വിദേശി തൊഴിലാളികളുടെ കൃഷിരീതികളും നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പിളുകള്‍ ശേഖരിച്ച് കടനാശിനിയുടെ അളവ് പരിശോധിക്കും.
INDIANEWS24.COM Gulf Desk