728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമാനില്‍ പരിപാടികള്‍ നടത്താന്‍ മൂന്ന് മാസം മുമ്പ് അനുമതിനേടണം

മസ്‌കറ്റ്: ഒമാനില്‍ സമ്മേളനം, സെമിനാര്‍, പരിശീലനങ്ങള്‍ മറ്റ് ഇവന്റുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് അനുനതി നേടിയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.രാജ്യത്ത് സ്വകാര്യസ്ഥാപനങ്ങള്‍ അനുമതിയില്ലാതെ പരിപാടികള്‍ നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിട്ടത്.

പരിപാടിയുടെ വിഷയം, രാജ്യത്തിന് ആകത്ത് നിന്നോ പുറത്തുനിന്നോ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍, സ്ഥലം, തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തുടങ്ങിയ വിവരങ്ങള്‍ അനുമതിക്കായി അപേക്ഷിക്കുമ്പോള്‍ നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും അനുമതി ലഭിക്കുക.

അനുമതി രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്കായി ഇവന്റുകള്‍ നടത്താന്‍ അനുവാദം നല്‍കുന്ന ഹോട്ടലുകള്‍ക്കും ഹാളുകള്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.പരിപാടി സംഘടിപ്പിക്കുന്നവര്‍ക്കും നടപടി നേരിടേണ്ടിവരും.

INDIANEWS24.COM Gulf Desk

Leave a Reply