728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമാനില്‍ ഉച്ചവിശ്രമ നേരത്ത് തൊഴിലെടുപ്പിച്ചാല്‍ പിഴയും തടവും

മസ്‌കറ്റ്: പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഒമാനില്‍ മധ്യാഹ്ന വിശ്രമം ഏര്‍പ്പെടുത്തി. രാജ്യത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. പകല്‍ 12.30 മുതല്‍ 3.30 വരെയുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചാല്‍ തൊഴിലുടമയ്ക്ക്‌ കര്‍ശന നടപടികള്‍ നേരിടേണ്ടിവരും.

വിശ്രമ സമയത്ത് ജോലി ചെയ്യിപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്ന് രാജ്യത്തെ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയത്ത് തൊഴിലെടുപ്പിച്ചാല്‍ ഉടമയ്ക്ക് നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ ഒരു വര്‍ഷത്തിലേറെ കാലം തടവ് ശിക്ഷയും ലഭിക്കും.

INDIANEWS24.COM Gulf Desk

Leave a Reply