728-pixel-x-90-2-learn
728-pixel-x-90
<< >>

ഒമാനില്‍ ആറ് മാസത്തേക്ക് വിസ അനുവദിക്കില്ല

മസ്‌കറ്റ്: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ ആറ് മാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. വിവിധ വിഭാഗങ്ങളിലായുള്ള 87 തസ്തികകളിലേക്കാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് മനുഷ്യവിഭവശേഷി മന്ത്രാലയും പുറപ്പെടുവിച്ചു.

മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍ ബക്രി യാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.ടി., അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസ നിരോധനം സാരമായി ബാധിക്കും.

INDIANEWS24.COM Gulf Desk

Leave a Reply