jio 800x100
jio 800x100
728-pixel-x-90
<< >>

ഒമാനിലെ പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തില്‍ ആറര ശതമാനം കുറവ്

മസ്‌കറ്റ്: ഒമാനിലെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന തുക കുറയുന്നതിന്റെ കാരണം രാജ്യത്ത് കൊണ്ടുവന്ന സാമ്പത്തിക നിയന്ത്രണങ്ങളെന്ന് സെന്‍ട്രല്‍ ബാങ്ക ഓഫ് ഒമാന്‍. സമീപ കാലത്ത് എണ്ണ വിലയില്‍ വന്ന ഇടിവ് മൂലം ഒമാനിലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു.

ഇവിടെയുള്ള വിദേശികളുടെ ജീവിത ചിലവ് വര്‍ദ്ധിക്കുകയും വരുമാനം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയും ചെയ്തതോടെ നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുന്ന തുകയിലും സ്വാഭാവികമായി കുറവ് വന്നു. സെന്‍ട്രല്‍ ബാങ്ക ഓഫ് ഒമാന്‍ പുറത്തിറക്കിയ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ട് തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇവിടത്തെ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ആറര ശതമാനം കുറവ് വന്നിട്ടുണ്ട്.2015ല്‍ 4.2 ശതകോടി ഒമാനി റയാലാണ് വിദേശികള്‍ നാട്ടിലേക്കയച്ചത്. 2016ല്‍ ഇത് 3.95 ശതകോടി റയാലായി കുറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply