728-pixel-x-90-2-learn
728-pixel-x-90
<< >>

ഒബാമ താജ്മഹല്‍ സന്ദര്‍ശിക്കില്ല

ന്യൂഡല്‍ഹി:ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയുടെ ചടങ്ങുകളില്‍ മാറ്റം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇവിടെയെത്തുന്ന അദ്ദേഹത്തിന്റെ ആഗ്രയാത്രയാണ് മാറ്റിവച്ചത്.സൗദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ ഹുസൈന്‍ രാജാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ വേണ്ടി സന്ദര്‍ശന സമയം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആഗ്രയാത്ര ഒഴിവാക്കുകയായിരുന്നു.

ഞാറാഴ്്ച്ച എത്തുന്ന ഒബാമ തിങ്കളാഴ്ച്ചത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് ചൊവ്വാഴ്ച്ച ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങാനായിരുന്നു പദ്ധതി.എന്നാല്‍ പെട്ടെന്നുണ്ടായ സാഹചര്യങ്ങളെ തുടര്‍ന്ന് സന്ദര്‍ശനം തിങ്കളാഴ്ച്ച വൈകീട്ട് അവസാനിപ്പിക്കുന്ന രീതിയില്‍ വെട്ടിച്ചുരുക്കിയതായി അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ഒബാമ യാത്ര തിരിക്കുക.ഭാര്യ മിഷേല്‍ ഒബാമ, മക്കളായ സാഷ, മലിയ എന്നിവരും യു.എസ് ഉദ്യോഗസ്ഥരുടെ വലിയൊരു സംഘവും ഒബാമയ്‌ക്കൊപ്പമുണ്ടാവും.യാത്രാമദ്ധ്യേ ഇന്ധനം നിറയ്ക്കാനായി ജര്‍മനിയില്‍ ഇറങ്ങും ഞായാറാഴ്ച രാവിലെ പത്ത് മണിയോടെ വ്യോമസേനയുടെ പാലം വിമാനത്താവളത്തില്‍ എത്തും.12 മണിക്ക് രാഷ്ട്രപതി പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും.26ന് രാവിലെ നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡില്‍ ഒബാമ മുഖ്യാതിഥിയാവും.

INDIANEWS24 NEWDELHI

Leave a Reply