jio 800x100
jio 800x100
728-pixel-x-90
<< >>

ഒപ്പിടടാ…..എത്ര ഒപ്പ് വേണം ഏമാനേ ?

കോണ്‍ഗ്രസ് വക്താവാകാന്‍ ഏത് അണ്ടനും അടകോടനും കഴിയും.അതിന് സ്‌കൂള്‍ മുറ്റം കാണേണ്ട ഒരാവശ്യവും ഇല്ല.പക്ഷേ നമ്മുടെ കെ പി സി സി വക്താക്കളിലൊരാളായ സാക്ഷാല്‍ എം എം ഹസ്സന്‍ ഒരു അഖിലലോക അഭിഭാഷകന്‍ കൂടിയാണെന്ന വിവരം എത്ര പേര്‍ക്കറിയാം? അള്ളാണെ സത്യം, അദ്ദേഹം എല്‍ എല്‍ ബി പാസ്സായിട്ടുണ്ട്. മുഖം കണ്ടാല്‍ പറയില്ലെങ്കിലും കുശാഗ്ര ബുദ്ധിയുള്ള ഒരു വക്കീലാണദ്ദേഹം. സര്‍വ്വകലാശാല നിയമം അദ്ദേഹം അരച്ചുകലക്കി ദിവസം മൂന്ന് നേരം ഭക്ഷണ ശേഷം സേവിച്ചത് പണ്ട് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ്. ആ ഹസ്സന്‍ വക്കീലിനോടാണ് പി സദാശിവം എന്ന റബ്ബര്‍ സ്റ്റാമ്പ് ഗവര്‍ണറുടെ കളി !

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുകൂട്ടി പ്രൊ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നില്‍ വച്ച് അദ്ദേഹം ‘ചാന്‍സലേഴ്‌സ് കൗണ്‍സില്‍’ സ്ഥാപിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹസ്സന്‍ വക്കീലിന്റെ വാദം. ഇതിനു മുമ്പ് ഗവര്‍ണര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തേണ്ടിയിരുന്നു എന്നും ഇതു ഗവണ്‍മെന്റിന്റെ അവകാശങ്ങളിലുള്ള കൈകടത്തലാണെന്നും എല്ലാം കപ്പലണ്ടിപ്പൊതി,കോപ്പിയടിത്തുണ്ട് തുടങ്ങിയ നിയമ പുസ്തകങ്ങള്‍ ചൂണ്ടിക്കാട്ടി വക്കീല്‍ സമര്‍ത്ഥിക്കുന്നു.rubber stamp 2

പത്രസമ്മേളന കോടതിയില്‍ വാദങ്ങള്‍ നിരത്തുന്നതിന് മുമ്പ് മറുഭാഗത്ത് ആരാണെന്നെങ്കിലും ഹസ്സന്‍ വക്കീല്‍ ശ്രദ്ധിക്കണമായിരുന്നു.റിലയന്‍സ് ഗ്യാസ് കേസ്,ജസീക്ക ലാല്‍ കൊലപാതകക്കേസ്,സഞ്ജയ് ദത്തിനെ ശിക്ഷിച്ച കേസ്,മുംബൈ സ്‌ഫോടനക്കേസ് എന്നിവയില്‍ വിധി പറഞ്ഞ ജസ്റ്റീസ് പി സദാശിവമാണ് എതിര്‍കക്ഷി എന്ന കാര്യം വക്കീല്‍ മറന്നു. വക്കീല്‍ വിചാരിച്ചു, അടുത്തൂണ്‍ പ്രായവും അതിലപ്പുറവും കഴിഞ്ഞ നമ്മുടെ സാധാരണ ഗവര്‍ണര്‍മാരെപ്പോലെ ഒരാളായിരിക്കും ഇതെന്ന്.

rumber stampസര്‍വ്വകലാശാലയിലെ ഭരണ നിര്‍വ്വഹണ ചുമതല ഗവണ്‍മെന്റിനാണെന്ന് ഹസ്സന്‍ വക്കീലിനോട് ആരാണാവോ പറഞ്ഞത്? ചാന്‍സലറുടെ അധികാരങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്നും പഴയ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ക്ക് അറിയില്ലേ ? അദ്ദേഹം കണ്ട ഗവര്‍ണര്‍മാരെല്ലാം ‘ഒപ്പിടടാ’ എന്നു പറഞ്ഞാല്‍ ‘എത്ര ഒപ്പ് വേണം ഏമാനേ’ എന്ന് പഞ്ചപുശ്ചമടക്കി ചോദിക്കുന്നവരായിരുന്നല്ലോ.

ഹസ്സന്‍ വക്കീലേ… ഒരു മറു പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത് ഒരു മലക്കം മറിച്ചില്‍ മറിഞ്ഞോളൂ. ബാര്‍ കോഴക്കേസില്‍ ആദര്‍ശധീരനായ സുധീരാനന്ദ സ്വാമികള്‍ക്ക് കൊച്ചുമാണിയെ തുണയ്ക്കാമെങ്കില്‍ പിന്നെ ഹസ്സന്‍ വക്കീലിന് ഒന്നു മറിച്ചു പറഞ്ഞുകൂടെ? ഒരു കുഴപ്പവുമില്ല വക്കീലേ…ധൈര്യമായി മറിഞ്ഞുകൊള്ളൂ.

കെ വി പ്രകാശ്‌ 

Leave a Reply