ടൊറന്റോ: സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചതോടെ കാനഡയില്‍ ഇനി ചികില്സാസൌകര്യങ്ങള്ക്ക് ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടും. കുടിയേറ്റക്കാരായി എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാകും ഇതിന്റെ തിക്തഫലം കൂടുതല്‍ അനുഭവിക്കുക.
സ്കാര്‍ബറോ ആശുപത്രികളില്‍ മാത്രം 1.7 കോടി രൂപയാണ് ഇത്തവണ കുറവ് വരുന്നത്. അജാക്സിലെയും സ്കാര്ബറോയിലെയും ആശുപത്രികള്‍ തമ്മില്‍ ബന്ധപ്പെടുത്താനുള്ള തീരുമാനത്തിലൂടെ ഇത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2.8 കോടി ഡോളര്‍ ആയി ഉയരും. അജാക്സിലെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് നിലവില്‍ത്തന്നെ നിര്‍ത്തലാക്കുകയും സ്കാര്‍ബറോ ആശുപത്രികളുമായി ബന്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കാനഡയില്‍ ഇപ്പോള്‍തന്നെ ആശുപത്രികള്‍ക്കുള്ള ധനസഹായം ഏറ്റവും കുറവുടൊറന്റോ: പ്രാദേശിക ആശുപത്രികള്‍ക്കുള്ള ഫണ്ട് ള്ള പ്രൊവിന്‍സ് ഒന്റാറിയോ ആണ്. 1372 ഡോളര്‍ ആണ് നിലവില്‍ ഒന്റാറിയോ ഒരു വ്യക്തിക്കായി നിലവില്‍ ചെലവഴിക്കുന്നത്. ന്യൂഫൌണ്ട്ലാന്ഡില് ഇത് 2519 ഡോളര്‍ ആണ്. കാനഡയിലെ ഏറ്റവും സമ്പന്നമായ പ്രോവിന്‍സുകളില്‍ ഒന്ന് എന്ന ഖ്യാതി ഒന്ടാരിയോക്ക് ഉള്ളപ്പോള്‍ ആണിത്.
ഇതിനകം തന്നെ സ്കാര്‍ബറോയിലെ പല ആശുപത്രികളിലും നഴ്സുമാരുടെ എണ്ണം വെട്ടിക്കുറച്ചു കഴിഞ്ഞു. വരുംനാളുകളില്‍ ഇത് വര്‍ധിക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ ദുരിതം ഏറ്റവും അനുഭവിക്കേണ്ടി വരിക പുതിയ കുടിയേറ്റക്കാരാകും.