728-pixel-x-90-2-learn
728-pixel-x-90
<< >>

ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ബാങ്കുകളിലെ സേവന നിരക്ക് കൂടും

കൊച്ചി:സ്വകാര്യ ബാങ്കുകല്‍ അടുത്ത ഒന്നാം തീയതി മുതല്‍ വിവിധ സേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു.ഇത് പ്രകാരം അക്കൗണ്ടില്‍ മിനിമം തുക ഇല്ലെങ്കില്‍ ഇടാക്കുന്ന ഫൈനിന്റെ തുകയും കൂടും.

പുതിയ സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നു മുതലാണു പുതിയ നിരക്കുകള്‍ നിലവില്‍വരിക.പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണു വിവിധ സേവനങ്ങളുടെ നിരക്കുകള്‍ കൂട്ടുമെന്ന് അറിയിച്ചിരിക്കുന്നത്.മെട്രോ നഗരങ്ങളില്‍ 10000 രൂപയും മറ്റ് നഗരങ്ങളില്‍ 5000 രൂപയുമാണ് ഐസിഐസി ബാങ്കിലെ അക്കൌണ്ടുകളുടെ മിനിമം ബാലന്‍സ്.

ബാങ്ക് ശാഖയില്‍ എത്തി പണം നിക്ഷേപിക്കുന്നതിനും ഇനി പണം നല്കണം.ആയിരം രൂപക്ക് അഞ്ചു രൂപയാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്ന നിരക്ക്.

ആക്‌സിസ് ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കുന്ന പിഴയുടെ നിരക്ക് കൂട്ടി.എച്ച് ഡി എഫ് സി ബാങ്ക് മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പ്രതിമാസം 150 മുതല്‍ 600 രൂപ വരെ ഈടാക്കുന്നുണ്ട്.കൂടാതെ ചെക്ക് ബുക്ക്, എടിഎം കാര്‍ഡ് തുടങ്ങിയവ നല്‍കുന്നതിനുള്ള നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്.

പുതിയ നിരക്കുകള്‍ ഇടപാടുകാരെ നേരിട്ട് അറിയിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കാര്യം ഇടപാടുകാരെ ഇമെയിലിലൂടെയോ എസ്എംഎസിലൂടെയോ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

INDIANEWS24 BUSINESS DESK

Leave a Reply