728-pixel-x-90-2-learn
728-pixel-x-90
<< >>

ഒന്ന് മുതല്‍ മദ്യത്തിന് വില കൂടും

തിരുവനന്തപുരം: ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്യവില കൂട്ടാന്‍ തീരുമാനം.ദേശീയപാതയോരത്തെ മദ്യശാലകള്‍ നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയതിന്റെ ഭാഗമായുണ്ടായ നഷ്ടങ്ങള്‍ നികത്താനാണ് വില കൂട്ടുന്നത്.ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ബ്രാന്‍ഡിന് നൂറ് രൂപവരെ കൂട്ടാനാണ് നീക്കം.

പാതയോരത്തെ മദ്യശാലകള്‍ അടഞ്ഞതോടെ ബെവ്‌ക്കോയുടെ കഴിഞ്ഞ മാസത്തെ നഷ്ടം 100കോടിയാണ്. ഈ മാസത്തെ കണക്കെടുത്ത് പൂര്‍ത്തിയാകുമ്പോള്‍ നഷ്ടം ഇതിന്റെ ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവിലവര്‍ദ്ധിപ്പിക്കണമെന്ന ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കോര്‍പ്പറേഷനുള്ള കമ്മീഷന്‍ നിരക്ക് 29 ശതമാനമായി ഉയര്‍ത്തും. നിലവില്‍ ഒരു കേയ്‌സ് മദ്യം വിറ്റാല്‍ ഉണ്ടായിരുന്ന 24 ശതമാനം കമ്മീഷനാണ് ഉയര്‍ത്തുക.

തിങ്കളാഴ്ച്ച പുതിയ നിരക്കുകള്‍ തീരുമാനിക്കും.കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും അടുത്തമാസം ഒന്നു മുതല്‍ പുതിയനിരക്കില്‍ മദ്യവില്‍പ്പന നടത്താനും വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്കും എംഡി എച്ച്.വെങ്കിടേശ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പ്രാദേശിക എതിര്‍പ്പുകള്‍ കാരണം ബെവ്‌ക്കോയുടെ പൂട്ടിയ 90 ഔട്ട് ലെറ്റുകള്‍ ഇനിയും തുറക്കാന്‍ കഴിഞ്ഞിട്ടില്ല.

INDIANEWS24.COM T V P M

Leave a Reply