728-pixel-x-90-2-learn
728-pixel-x-90
<< >>

ഒന്നിച്ചുനിന്നാൽ ഏത‌് കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സ്വാതന്ത്ര്യദിന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസ നേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നമ്മുടെ നേതാക്കൾ വിഭാവനംചെയ്ത ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിഞ്ഞോ എന്ന പരിശോധന സ്വാതന്ത്ര്യദിനാഘോഷ  വേളയിൽ ഓരോരുത്തരും നടത്തണമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണർത്താൻ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കണം.

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല. കേന്ദ്ര‐ സംസ്ഥാന സർക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചുനിന്നാണ് ദുരന്തത്തെ അതിജീവിക്കുന്നത്. നാം ഒന്നിച്ചുനിന്നാൽ ഏത‌് കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമതികൾ കാര്യമായ തോതിൽ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാർഥമായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യണം. ഇത്തരത്തിലുള്ള ജീവകാരുണ്യ നടപടികളിലൂടെയാകട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം‐ മുഖ്യമന്ത്രി പറഞ്ഞു.

INDIANEWS TVPM DESK

Leave a Reply