ലണ്ടന്‍ :കഴിഞ്ഞ മൂന്നു മാസം തുടര്‍ച്ചയായി ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ ആകാശ യാത്രക്കാര്‍ ഉപയോഗിച്ചത് ദുബായ് എയര്‍പ്പോര്‍ട്ട് എന്ന് കണക്കുകള്‍ .ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം എന്ന ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനു നഷ്ടമായി.
എന്നാല്‍ യാത്രാക്കരുടെ എണ്ണത്തിനെക്കാള്‍ ഏറ്റവും മെച്ചപ്പെട്ട സൌകര്യങ്ങളും സേവനങ്ങളും നല്കുന്നതിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് ഒന്നാം സ്ഥാനം നഷ്ടമായ റിപ്പോര്‍ട്ടിനോട് ഹീത്രൂ അധികൃതര്‍ പ്രതികരിച്ചു.
പാസഞ്ചര്‍ വിമാനങ്ങള്‍ കണ്ടുപിടിച്ച കാലം മുതല്‍ ആകാശയാത്രകളുടെ മേല്‍ക്കൈ ബ്രിട്ടനായിരുന്നു.അതില്‍ ഹീത്രൂ തന്നെയായിരുന്നു ഏതൊരു രാജ്യത്തെ വിമാനത്താവളത്തെക്കാള്‍ മുന്നില്‍ നിന്നിരുന്നത്.കഴിഞ്ഞ മൂന്നു മാസം കൊണ്ട് അതെല്ലാം ചരിത്രം മാത്രമായിരിക്കുന്നു.
125 എയര്‍ലൈന്‍ കമ്പനികള്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട് .എന്നാല്‍ ഹീത്രൂവില്‍ നിന്നും വെറും 85 വിമാന കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.