728-pixel-x-90-2-learn
728-pixel-x-90
<< >>

ഒണ്ടേരിയോ ‘മിനിമം വേജ്’ പുതുക്കുന്നു

ഒട്ടാവ: കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കാന്‍ ഒണ്ടേരിയോ ഗവര്‍ന്മെന്റ് തത്വത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിന് ശേഷമാകും കാനഡയിലെ ഈ പ്രവിശ്യയില്‍ കൂലിവര്‍ധന നടപ്പിലാക്കുക. 2010 മാര്‍ച്ചിലാണ് നിലവിലെ  കുറഞ്ഞ കൂലിയായ 10.25 ഡോളര്‍  നിലവില്‍ വന്നത്.

കുറഞ്ഞ കൂലി പുതുക്കുമെന്ന് ഒണ്ടേരിയോ പ്രിമിയര്‍ കാതെലീന്‍ വിന്‍ സൂചിപ്പിച്ചു. എന്നാല്‍, വര്‍ധന എന്ന് നിലവില്‍ വരുമെന്നോ എത്ര ആയിരിക്കുമെന്നോ വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല. കുറഞ്ഞ കൂലി മണിക്കൂറിന് 14 ഡോളര്‍ ആയി ഉയര്‍ത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെയും ആരോഗ്യവിദഗ്ദ്ധരുടെയും ആവശ്യം. എന്നാല്‍, കൂലിവര്‍ധന കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതിന് തടസ്സമാകുമെന്നാണ് വ്യാവസായികളുടെ സംഘടനകള്‍ പറയുന്നത്.

കുറഞ്ഞ കൂലി പുതുക്കാനുള്ള തീരുമാനം ഈയാഴ്ച ഒടുവില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തെ നാണയപ്പെരുപ്പം കണക്കിലെടുതാക് വര്‍ധന. 0.91 മുതല്‍ 2.90 വരെ ആയിരുന്നു എ കാലയളവില്‍ നാണയപ്പെരുപ്പം.

നാണയപ്പെരുപ്പത്തിന് അനുസൃതമായി കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കണമെന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒന്റാറിയോ ഉപഭോക്തൃ വിലസൂചികയ്ക്ക് അനുസരിച്ച് ഓരോ വര്‍ഷവും കുറഞ്ഞ  കൂലി പുതുക്കുക, ഓരോ വര്‍ഷവും ഏപ്രില്‍ ഒന്നിന് പുതിയ കൂലി നടപ്പിലാക്കുക, നാല് മാസം മുമ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഉപഭോക്തൃ വില സൂചികയ്ക്ക് അനുസരിച്ച് കുറഞ്ഞ കൂലി നിശ്ചയിക്കുക എന്ന സമിതിനിര്‍ദേശം നീതിയുക്തമാണെന്ന് കതെലീന്‍ വിന്‍ പറഞ്ഞു.

Leave a Reply