jio 800x100
jio 800x100
728-pixel-x-90
<< >>

ഒണ്ടേരിയോയില്‍ ഇനി വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ

ടൊറന്റോ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍, എംപി3, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍  ഉപയോഗിച്ചാലുള്ള പിഴ ഒണ്ടേരിയോയില്‍ മാര്‍ച്ച്‌ 18 മുതല്‍ ഇരട്ടിയോളമാകും. 155 ഡോളറില്‍ നിന്ന് 280 ഡോളറായാണ് പിഴ ഉയരുക. വര്‍ദ്ധിപ്പിച്ച പിഴശിക്ഷ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒണ്ടേരിയോ ചീഫ്ജസ്റ്റിസ് ഒപ്പുവെച്ചു. 2009ന് ശേഷം ആദ്യമായാണ് പിഴ ഉയര്‍ത്തുന്നത്.

വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണില്‍ സംസാരിക്കുക, ഡ്രൈവര്‍ക്ക് കാണാവുന്ന വിധത്തില്‍ ഫോണ്‍, ടാബ് ലെറ്റ്‌, ലാപ്ടോപ്പ്, എംപി3 പ്ലെയര്‍ ഇവ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ നിയമലംഘനമാണ്. ബ്ലൂടൂത്ത് ഉള്ള മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് തടസമില്ല. അടിയന്തരഘട്ടത്തില്‍ 911ലേക്ക് വിളിക്കാന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാം. നിയമവിധേയമായി പാര്‍ക്ക്‌ ചെയ്തിരിക്കുമ്പോഴും തടസമില്ല.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പിഴ ഉയര്‍ത്തുന്നത്. മദ്യപിച്ചു വാഹനം ഓടിച്ച് ഉണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ അപകടങ്ങള്‍ ഇത്തരത്തില്‍ സംഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Leave a Reply