jio 800x100
jio 800x100
728-pixel-x-90
<< >>

ഒണ്ടാരിയോ: ലോക്ക് ഡൌണ്‍ ലംഘിച്ചാല്‍ കനത്ത പിഴ

ടൊറന്റോ: കൊറോണയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൌണ്‍ കര്‍ശനമാക്കാന്‍ കാനഡയിലെ പ്രധാന പ്രവിശ്യയായ ഒണ്ടാരിയോ. അടിയന്തരാവസ്ഥാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കനത്ത പിഴ നല്‍കേണ്ടിവരും. പോലീസ് ആവശ്യപ്പെട്ടാല്‍ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ നിയമം ലംഘിക്കുന്നവരെ നിര്‍ബന്ധിതരാക്കുന്ന ഉത്തരവ് എമര്‍ജന്‍സി മാനേജ്മെന്‍റ് ആന്‍ഡ്‌ സിവില്‍ പ്രൊട്ടക് ഷന്‍ നിയമപ്രകാരം പുറപ്പെടുവിച്ചു.
പോലീസ് ഓഫീസര്‍മാര്‍, ഫസ്റ്റ് നേഷന്‍ കോണ്‍സ്റ്റബിള്‍സ്, സ്പെഷ്യല്‍ കോണ്‍സ്റ്റബിള്‍മാര്‍, മുനിസിപ്പല്‍ ബൈ ലോ എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍മാര്‍ എന്നിവര്‍ ആവശ്യപ്പെട്ടാല്‍ പേര്, വിലാസം, ജനനത്തിയതി തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വ്യക്തികള്‍ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുകയോ ലംഘിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ ഉത്തരവ് താല്‍ക്കാലികമായി അധികാരം നല്‍കുന്നു.
ആവശ്യമേഖലയില്‍ പെടാത്ത വ്യവസായസ്ഥാപനങ്ങള്‍ അടച്ചിടുക, അഞ്ച് പേരില്‍ കൂടുതല്‍ പങ്കാളിത്തമുള്ള പൊതുപരിപാടികളും കൂടിച്ചേരലുകളും ഒഴിവാക്കുക, പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള വിനോദ-കളിസ്ഥലങ്ങള്‍ അടച്ചിടുക, അവശ്യസാധനങ്ങള്‍ക്ക് കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുക തുടങ്ങിയവയൊക്കെ അടിയന്തരാവസ്ഥയുടെ ലംഘനമാണ്.
നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്ക് ഒരു വര്‍ഷം തടവോ ഒരു ലക്ഷം ഡോളര്‍വരെ പിഴയോ ശിക്ഷ ലഭിക്കാം. കുറ്റം ചെയ്യുന്ന കോര്‍പറേഷന്‍റെ ഡയരക്ടര്‍ക്ക് 5 ലക്ഷംവരെയും കോര്‍പറേഷന് 10 ലക്ഷംവരെയും ഡോളറാണ് പിഴ.
കഴിഞ്ഞ ദിവസങ്ങളില്‍ ടൊറന്റോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അടച്ചിട്ടിരുന്ന പാര്‍ക്കുകളില്‍ ആള്‍ക്കാര്‍ അതിക്രമിച്ചുകയറിയിരുന്നു.

Leave a Reply