728-pixel-x-90-2-learn
728-pixel-x-90
<< >>

ഒണ്ടാരിയോ: ലിബറല്‍സ് വീണ്ടും അധികാരത്തിലേക്ക്

ടൊറന്റോ: കാനഡയിലെ പ്രോവിന്‍സുകളില്‍ ഒന്നായ ഒണ്ടാരിയോയുടെ ഭരണം വീണ്ടും ലിബറല്‍ പാര്‍ട്ടിക്ക്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍സ് ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം 57 സീറ്റുകളില്‍ പാര്‍ട്ടി ജയിക്കുകയോ മുന്നിലെത്തുകയോ ചെയ്തിട്ടുണ്ട്. 54 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

പ്രോഗ്രസ്സിവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 28ഉം എന്‍ഡിപി 22ഉം സീറ്റുകളില്‍ ജയിക്കുകയോ മുന്നിലെത്തുകയോ ചെയ്തിട്ടുണ്ട്.

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ലിബറല്‍സ് അധികാരത്തില്‍ വരുന്നത്. കാത് ലീന്‍ വൈനിന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കഴിഞ്ഞ സര്‍ക്കാര്‍ പക്ഷെ, ന്യൂനപക്ഷമായിരുന്നു. എന്‍ഡിപിയുടെ സോപാധിക പിന്തുണയോടെയായിരുന്നു ഭരണം. എന്നാല്‍, ബജറ്റിനെതിരെ എന്‍ഡിപി നിലപാടെടുത്തതോടെ തെരഞ്ഞെടുപ്പിന് കാത് ലീന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

Leave a Reply