jio 800x100
jio 800x100
728-pixel-x-90
<< >>

ഒണ്ടാരിയോ കോവിഡ് അടിയന്തരാവസ്ഥ ജൂണ്‍ 19ലേക്ക് നീട്ടി

ടൊറന്റോ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള അടിയന്തരാവസ്ഥ ജൂണ്‍ 19വരെ നീട്ടാന്‍ ഒണ്ടാരിയോ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ജൂണ്‍ 9വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. രോഗബാധ ഇനിയും നിയന്ത്രണവിധേയമായിട്ടില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് തുടരാനുള്ള തീരുമാനം.
ബാറുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കുക, അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംചേരുക എന്നിവയ്ക്കുള്ള വിലക്ക് തുടരും. ശിശുപരിപാലനകേന്ദ്രങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. ഇവ ഘട്ടംഘട്ടമായി തുറക്കാനുള്ള നടപടികള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രിമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു.
കളിസ്ഥലങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പ്ലാഷ്പാഡ് ഇവ 19വരെ തുറക്കില്ല. ലൈബ്രറികളില്‍ കര്‍ബ്സൈഡ് പിക്ക് അപ്പ്‌ -ഡെലിവറി മാത്രമേ ഉണ്ടാകൂ.

Leave a Reply