jio 800x100
jio 800x100
728-pixel-x-90
<< >>

ഒണ്ടാരിയോ ഇറ്റലിയാകാതെ നോക്കണമെന്ന് ഫോര്‍ഡ്

ടൊറന്റോ: ഒണ്ടാരിയോയില്‍ സ്ഥിതി ഗുരുതരമെന്ന് പ്രിമിയര്‍ ഡഗ് ഫോര്‍ഡ്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് രോഗം നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ഇറ്റലിയിലും സ്പെയിനിലുമൊക്കെ ഉണ്ടായ സാഹചര്യം ഒണ്ടാരിയോയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ പറ്റൂ എന്നും ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ന്യൂയോര്‍ക്കില്‍ ഉണ്ടായ ദുരന്തം ടൊറന്റോയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് സിറ്റി കൌണ്‍സിലും വ്യക്തമാക്കി.
അതേസമയം പൈന്‍ക്രെസ്റ്റിന് പിന്നാലെ ഒണ്ടാരിയോയിലെതന്നെ മറ്റൊരു നഴ്സിംഗ് കേന്ദ്രവും കൂട്ടമരണത്തിന് സാക്ഷിയാകുകയാണ്. സ്കാര്‍ബറോ സെവന്‍ ഓക്സ് നഴ്സിംഗ് കേന്ദ്രത്തില്‍ ബുധനാഴ്ച രാത്രി ഉണ്ടായ നാലെണ്ണം ഉള്‍പ്പെടെ ആകെ മരണസംഖ്യ എട്ട് ആയി ഉയര്‍ന്നു. ക്വാര്‍ത്ത ലെയ്ക്ക് നഗരത്തിലെ നഴ്സിംഗ് കേന്ദ്രത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇതോടെ ഒണ്ടാരിയോയിലെ നഴ്സിംഗ് കേന്ദ്രങ്ങളിലും റിട്ടയര്‍മെന്റ് വിശ്രമകാല ഭവനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 40 ആയി.
ഒണ്ടാരിയോയില്‍ ബുധനാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആണ്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതുതന്നെയാണ് സര്‍ക്കാരിനെയും ആരോഗ്യവിദഗ്ദ്ധരെയും ആശങ്കയിലാക്കുന്നത്.
മേഖലയില്‍ രോഗം വരുംദിവസങ്ങളില്‍ രോഗം വ്യാപകമായി പടര്‍ന്നുപിടിച്ചേക്കാമെന്ന് ഡഗ് ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇത് എപ്പോള്‍, എത്രത്തോളം എന്ന് പറഞ്ഞ് ജനങ്ങളെ ഭയാശങ്കയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇറ്റലിയിലും സ്പെയിനിലും സംഭവിച്ച രോഗവ്യാപനതിന്റെ രീതി ഇവിടെയും കാണുന്നുണ്ട്. സാമൂഹ്യമായ അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമാക്കിയേ തീരൂ. ജനങ്ങള്‍ സഹകരിക്കണം. ഇറ്റലിയിലും ഫ്രാന്‍സിലും സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കണോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടതെന്നും ഫോര്‍ഡ് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ സംഭവിച്ച ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്ന് മാസമെങ്കിലും ടൊറന്റോ കര്‍ശനമായ ലോക്ക് ഡൌണില്‍ കഴിയേണ്ടിവരുമെന്ന് സിറ്റി കൌണ്‍സിലും മുന്നറിയിപ്പ് നല്‍കി.
അതേസമയം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മേഖലകളെ ആവശ്യവിഭാഗങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. അനാവശ്യസഞ്ചാരങ്ങള്‍ക്കും നിയന്ത്രണം വരാം. തീരുമാനങ്ങള്‍ ഉടനുണ്ടാകും.

Leave a Reply