728-pixel-x-90-2-learn
728-pixel-x-90
<< >>

ഒണ്ടാരിയോ: ആയിരങ്ങള്‍ക്ക് ഇനിയും വൈദ്യുതി എത്തിയില്ല

ടൊറന്റോ: ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ കനത്ത കാറ്റിനെത്തുടര്‍ന്ന് ടൊറന്റോ ഉള്‍പ്പെടെ ഒണ്ടാരിയോയുടെ പല ഭാഗങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. ബുധനാഴ്ച രാവിലെ 7.30നുള്ള റിപ്പോര്‍ട്ട് പ്രകാരം ഏഴായിരത്തിലേറെപ്പേരുടെ വൈദ്യുതിബന്ധം ഇനിയും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

വൈകിട്ട് 5.20നാണ് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഒണ്ടാരിയോയുടെ തെക്കന്‍ ഭാഗങ്ങളില്‍ നാശം വിതച്ചത്. ആളപായം ഉണ്ടായില്ലെങ്കിലും ഒട്ടേറെ വീടുകള്‍ക്ക് കേടുപറ്റി. മരങ്ങള്‍ ഒടിഞ്ഞുവീണു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ അമ്പതിനായിരത്തോളം പേര്‍ക്ക് വൈദ്യുതി നഷ്ടമായെന്നാണ് കണക്ക്. പൊട്ടിവീണിട്ടുള്ള വൈദ്യുതികമ്പികളില്‍ നിന്ന് ആഘാതമേല്‍ക്കാതെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈഡ്രോ ടൊറന്റോ മുന്നറിയിപ്പ് നല്‍കി.

One Response to ഒണ്ടാരിയോ: ആയിരങ്ങള്‍ക്ക് ഇനിയും വൈദ്യുതി എത്തിയില്ല

  1. Raman Nair Reply

    June 18, 2014 at 10:27 PM

    In any case,there was no interruption of electricity in Toronto north where I live and in central Toronto where my son Ramesh lives.I went for a walk in the evening around six.There were high winds and small showers.But no untoward incident occurred in these parts

Leave a Reply