jio horizontal
728-pixel-x-90
<< >>

ഒട്ടാവ ടാലന്‍റ് നൈറ്റ് ഏപ്രില്‍ 12ന്

ഒട്ടാവ: മലയാളി അസോസിയേഷന്‍ ഓഫ് ഒട്ടാവയുടെ ആഭിമുഖ്യത്തില്‍ ടാലന്‍റ് നൈറ്റ്- 2014 ഏപ്രില്‍ 12ന് നടക്കും. കൈലാഷ് മിത്തല്‍ തിയറ്ററില്‍ [ കാള്‍ട്ടന്‍ യൂണിവേഴ്സിറ്റി] ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5.30 വരെയാണ് പരിപാടികള്‍. പ്രവേശനം പാസ് മൂലം.

ഓണ്‍ലൈന്‍ വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 2 രാത്രി 11ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് [ 10 വയസിനു മുകളില്‍] 10 ഡോളറും 5 മുതല്‍ 10 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 8 ഡോളറുമാണ് ഫീസ്‌. ഇതിന് ശേഷം രജിസ്റ്റര്‍ ചെയ്യുന്ന മുതിര്‍ന്നവര്‍ 12 ഡോളറും കുട്ടികള്‍ 10 ഡോളറും അടയ്ക്കണം. അസോസിയേഷനില്‍ അംഗമല്ലാത്തവര്‍ക്ക് പ്രായഭേദമെന്യേ 12 ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്‌. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫീസ്‌ ഇല്ല. പക്ഷേ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇവരുടെ പേരുകൂടി ഉള്‍പ്പെടുത്തണം. ഏപ്രില്‍ 10ന് രജിസ്ട്രേഷന്‍ അവസാനിക്കും.

കണ്‍ഫര്‍മേഷന്‍ ഇമെയില്‍ കിട്ടുമ്പോള്‍ മാത്രമേ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് സങ്കേതികതടസം നേരിട്ടാല്‍ contactmao @ ottawamalayali.ca എന്ന വിലാസത്തില്‍ ഇമെയില്‍ മുഖേന ബന്ധപ്പെടുക. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് വരെ റിസര്‍വേഷന്‍ റദ്ദാക്കാവുന്നതാണ്.

ടാലെന്റ്റ്‌നൈറ്റില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 5നോ പരിപാടികള്‍ക്ക് നീക്കിവെച്ചിട്ടുള്ള സമയം തികയുമ്പോഴോ പൂര്‍ത്തിയാകും.

ഹാളിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് 1ന് ആരംഭിക്കും. സൗകര്യപ്രദമായ പാര്‍ക്കിങ്ങും സീറ്റുകളും ലഭിക്കാന്‍ നേരത്തെ എത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. പാര്‍ക്കിങ്ങിനു പ്രത്യേക ഫീസ്‌ ഉണ്ട്.

Leave a Reply