ഒട്ടാവ : കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ ട്രെയിനും ബസും കൂട്ടിയിടിച്ച് ആറു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 11 പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെയാണ് അപകടം.
ചുവപ്പ് സിഗ്നല്‍ മറികടന്ന് ബസ് കുതിച്ചെത്തുകയായിരുന്ന ട്രെയിനിന് മുന്നില്‍ പെടുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ചവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടും. ഒട്ടാവ സിറ്റി ട്രാന്‍സ്പോയുടെ 76-ആം നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ഒട്ടാവ-ടൊറന്റോ റൂട്ടിലെ ഗതാഗതം നിര്‍ത്തിവെച്ചതായി വയ റെയില്‍ അധികൃതര്‍ അറിയിച്ചു.