728-pixel-x-90-2-learn
728-pixel-x-90
<< >>

ഒടുവില്‍ ‘രാജേട്ടന്‍’ വീണു:തരൂര്‍ ജേതാവ്

തിരുവനന്തപുരത്തെ ബി.ജെ.പിക്കാരുടെ പ്രിയപ്പെട്ട രാജേട്ടന്‍ അഥവാ ഒ.രാജഗോപാലിന് ഒടുവില്‍ കാലിടറി.തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ അനിശ്ചിതത്വത്തിനു ഒടുവില്‍ ക്ലൈമാക്സായി.ശശി തരൂര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു.14501 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരൂര്‍ വിജയിച്ചത്.

ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ബെന്നറ്റ്‌ എബ്രഹാമിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് രാജഗോപാലും ശശി തരൂരും തമ്മിലാണ് പ്രധാന മത്സരം നടന്നത്.വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പല ഘട്ടങ്ങളിലും ഓ.രാജഗോപാല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു.അതുകൊണ്ട് തന്നെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന വേളയില്‍ ബി.ജെ.പി യുടെ സംസ്ഥാന സമിതി ഒഫീസായ മാരാര്‍ജി ഭവനില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍  വലിയ ആത്മവിശ്വാസത്തില്‍ ആയിരുന്നു.ഒടുവില്‍ തീരദേശ മേഖലയിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാണ് ശശി തരൂര്‍ മേല്‍ക്കൈ നേടിയത്.

jp/tvm

Leave a Reply