728-pixel-x-90-2-learn
728-pixel-x-90
<< >>

ഒടുവില്‍ തിരിച്ചറിവ്: ഇന്ത്യയിലും കാറുകളില്‍ എയര്‍ബാഗും എ ബി എസും നിര്‍ബന്ധമാക്കുന്നു

സുരക്ഷ എന്നത് ഒരു ആഡംബരമായിക്കണ്ട രീതി പുതിയ കേന്ദ്രസര്‍ക്കാര്‍ തിരുത്തുന്നു.പുതിയ തീരുമാന പ്രകാരം ഇന്ത്യയിലും കാറുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കുകയാണ്. അടുത്തവര്‍ഷം ഒക്ടോബറിന് മുമ്പായി നിയമം നടപ്പാക്കാനാണ് തീരുമാനം. എല്ലാ പുതിയ കാറുകളിലും സുരക്ഷാസംവിധാനങ്ങളായ എയര്‍ബാഗും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും നിര്‍ബന്ധമാക്കിയേക്കും.ഇവ ഇല്ലാത്തതിനാല്‍ നിരതതില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് കണക്കില്ല.പുതിയ നിയമം നടപ്പില്‍ വരുന്നതോടെ കാറപകടങ്ങളില്‍ മരണനിരക്ക് കുറയും.അപകടത്തിന്റെ ആഘാതവും നന്നേ കുറയും

നേരത്തെ ഇതൊക്കെ ആഡംബര കാറുകളിലെ പ്രത്യക ഫീച്ചറുകളായിരുന്നു.ചെറുകിട കാറുകളില്‍ ടോപ്‌ മോഡലുകള്‍ക്ക് മാത്രം ഉള്ള സവിശേഷതകളില്‍പ്പെട്ട എയര്‍ ബാഗും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഇനി മുതല്‍ എല്ലാ മോഡലുകളിലും ലഭ്യമാകും.ഇത് കൂടാതെ ചില നിബന്ധനകളും കൂടി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്.ഫ്രണ്ടല്‍, സൈഡ് ക്രാഷ് ടെസ്റ്റുകളുടെ വേഗപരിധി 46 കെഎംപിഎച്ചില്‍ നിന്ന് 56 കെഎംപിഎച്ചിലേക്ക് ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട മാരുതി ആള്‍ട്ടോ 800, ടാറ്റാ നാനോ,ഹുണ്ടായ് ഐ 10, പോളോ തുടങ്ങിയ കാറുകളുടെയെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.സുരക്ഷാസംബന്ധിയായ പുതിയ മാറ്റങ്ങള്‍ കാറുകളില്‍ വരുത്താന്‍ കര്‍ശനനിര്‍ദ്ദേശമാണ് കാര്‍നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഫോക്സ് വാഗണ്‍ തങ്ങളുടെ എല്ലാ മോഡലുകളിലും എയര്‍ബാഗ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. പിന്നാലെ ഹോണ്ടയും ടൊയോട്ടയും മാരുതിയും നിസാനും തങ്ങളുടെ പുതിയ കാറുകളില്‍ എയര്‍ ബാഗും എ ബി എസും ഉള്‍പ്പെടുത്തും.ഇതര കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഇത് പിന്തുടരേണ്ടി വരും. അതിനാല്‍ എന്‍ട്രിലെവല്‍ കാറുകളുടെ വിലയില്‍ അന്‍പതിനായിരം രൂപ വരെ വര്‍ദ്ധിക്കാനിടയുണ്ട്.അതേ സമയം ടോപ്‌ മോഡലുകളില്‍ ഇവ ഇതിനകം തന്നെ നടപ്പില്‍ വന്നിട്ടുണ്ട്.

SANU INDIANEWS24.COM

Leave a Reply