728-pixel-x-90-2-learn
728-pixel-x-90
<< >>

ഒടുവില്‍ ഒകേനെയെ കടല്‍ തിരിച്ചുതന്നു

ലഗാസ്: പുനര്‍ജന്മമെന്നൊക്കെ പറയുന്നത് എന്താണെന്നു അറിയണമെങ്കില്‍ ഹാരിസന്‍ ഒകേനെയോടു ചോദിച്ചാല്‍ മതി. കടലിനടിയില്‍, അതും വെള്ളം ഐസാകുന്നത്ര തണുപ്പില്‍  മൂന്ന് ദിവസത്തിലേറെ ഒരു ഷോര്‍ട്സ് മാത്രം ധരിച്ച് കഴിഞ്ഞ ശേഷം ജീവനോടെ തിരിച്ചുവരിക. രണ്ടാമത്തെ ജന്മം എന്നല്ലാതെ എന്താണ് ഒകേനെയുടെ ഈ രക്ഷപ്പെടലിനെ വിശേഷിപ്പിക്കുക.
ഒരു നൈജീരിയന്‍ ബോട്ടിലെ പാചകക്കാരനാണ് ഇരുപത്തൊമ്പതുകാരനായ ഒകേനെ. എണ്ണ ടാങ്കര്‍ കെട്ടിവലിക്കവേ നൈജീരിയയിലെ എസ്ക്രാവോസ് തീരത്തിന് സമീപം ബോട്ട് അപകടത്തില്‍പെട്ടു മുങ്ങി. ശേഷമുള്ളത് ഒകേനെയുടെ അദ്ഭുതപ്പെടുത്തുന്ന അതിജീവനത്തിന്റെ കഥ. കടലില്‍ 30 മീറ്ററോളം ആഴത്തില്‍ ഉറച്ചുപോയ ബോട്ടിനുള്ളില്‍ രൂപപ്പെട്ട എയര്‍ പോക്കറ്റില്‍ [വെള്ളമില്ലാതെ വായു ഉള്ള അവസ്ഥ] പെട്ടതാണ് ഇയാള്‍ക്ക് തുണയായത്.
മൃതദേഹത്തിന് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്ന മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് 72 മണിക്കൂറിന് ശേഷം ഒകേനെയെ രക്ഷപ്പെടുത്തിയത്. ബോട്ടിന് ഉള്ളില്‍ കടന്ന രക്ഷാപ്രവര്‍ത്തകന്‍ ഒകേനെ മരിച്ചെന്നാണ് കരുതിയത്‌. ‘മൃതദേഹം’ ഉയര്‍ത്താന്‍ വേണ്ടി നീട്ടിയ കയ്യില്‍ പിടിച്ചു ഒകേനെ വലിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തകന്‍ ഞെട്ടിപ്പോയി. കരയില്‍ വീഡിയോ വഴി ഈ ദൃശ്യം വീക്ഷിക്കുകയായിരുന്ന മറ്റ് രക്ഷാപ്രവര്‍ത്തകരും. മൂന്ന് ദിവസത്തിന് ശേഷവും കടലിന്‍റെ അടിയില്‍ ഒരാള്‍ ജീവനോടെ അവശേഷിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടാന്‍ എല്ലാവര്‍ക്കും അല്‍പസമയം വേണ്ടിവന്നു.
ഒകേനെയുടെയൊപ്പം ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് പതിനൊന്നു പേരും മരിച്ചു. കൂട്ടുകാരുടെ ജഡം മീനുകള്‍ കൊത്തിത്തിന്നുന്നത് തനിക്ക് കണ്ടിരിക്കെണ്ടിവന്നതായി ഒകേനെ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നതെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തിയ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഏജന്‍സി അടുത്ത ദിവസമാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്

Leave a Reply