728-pixel-x-90-2-learn
728-pixel-x-90
<< >>

ദുഖസ്മാരകം കണ്ണടച്ചു

മുംബൈ:കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോമാ സ്‌റ്റേജില്‍ കിടക്കുന്ന അരുണാ ഷാന്‍ബാഗ് ഒടുവില്‍ മരണത്തിന് കീഴടങ്ങി.67 വയസായിരുന്നു.ജോലി ചെയ്തിരുന്നതും തളര്‍ന്നുകിടന്നതിന് ശേഷം ഇക്കാലമത്രെയും കഴിച്ചുകൂട്ടിയ മുംബൈയിലെ കെ ഇ എം ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാവിലെയയായിരുന്നു മരണം.

മാനമംഗത്തിനിരയാകുന്നതിനിടയിലേറ്റ സാരമായ പരിക്ക് തലച്ചോറിലെ കോശങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് ഇക്കാലമത്രെയും ചലനമറ്റുകിടക്കുകയായിരുന്നു.ദയനീയാവസ്ഥയെ തുടര്‍ന്ന് ദയാവധത്തിനായി സുപ്രീംകോടതിയെ വരെ സമീപിക്കേണ്ടതായി വന്നു.ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാകില്ലെന്ന നിയമവശം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരുണ ഷാന്‍ബാഗിന് ന്യുമോണിയ ബാധിച്ചിരുന്നു. നഴ്‌സുമാരുടെ പരിചരണത്തിലായിരുന്നു ഇവര്‍. ജൂണ്‍ ആദ്യവാരം വരാനിരിക്കുന്ന അരുണയുടെ 68-ാം പിറന്നാള്‍ പരിചരിക്കുന്ന ആശുപത്രി നഴ്‌സുമാര്‍ ആഘോഷമായി കൊണ്ടാടാനിരിക്കെയാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

1973ലായിരുന്നു നിരവധി സംഭവങ്ങളിലൊന്നായി അരുണ ഷാന്‍ബാഗും ജോലി ജെയ്തിരുന്ന ആശുപത്രിയിലെ തൂപ്പുകാരനിലൂടെ ക്രൂരതയ്ക്കിരയായത്.ആ ക്രൂരതയുടെ ആഴവും പരപ്പും പിന്നീടിങ്ങോട്ടുള്ള ജീവിതംകൊണ്ട് തീരാവേദനയായി ലോകത്തിന് കാട്ടിതരികയായിരുന്നു അരുണ ഷാന്‍ബാഗ് എന്ന ദുഖസ്മാരകം.

INDIANEWS24.COM Mumbai

Leave a Reply