മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ ഒരുക്കുന്ന ഒടിയന് സിനമയുടെ ക്ലൈമാക്സ് ബ്രഹ്മാണ്ഡമാകുമെന്ന് വാര്‍ത്ത. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണ വീഡിയോ ഒടിയന് ഫേസ് ബൂക്ക് പേജിലൂടെ പുറത്തിറങ്ങി. ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് നിര്‍ദേശങ്ങള്‍ നല്കുന്ന തരത്തിലുള്ളതാണ് വീഡിയോ ഒടിയന്. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിന് മാത്രം 25 ദിവസം വേണ്ടിവരുമെന്നാണ് പറയുന്നത്.
വാരണാസിയും പാലക്കാടുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മാണിക്യന് എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രധാന കഥാപാത്രമായി പ്രകാശ് രാജും എത്തും. മാധ്യമപ്രവര്ത്തകന് ഹരികൃന്റേതാണ് തിരക്കഥ. പുലിമുരുകന് ശേഷം ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാകും ഇത്. എം ജയചന്ദ്രനാണ് സംഗീതം.
INDIANEWS24.COM Movies