jio 800x100
jio 800x100
728-pixel-x-90
<< >>

ഒടിയന്‍ ഇന്ന് പകല്‍ വെളിച്ചത്തില്‍ എത്തും

കൊച്ചി: ഇന്നലെ രാത്രി എട്ടു മണിക്ക് പറഞ്ഞിരുന്നത് പോലെ ഒടിയന്‍ എത്തിയെങ്കിലും മുഖം വെളിപ്പെടുത്തിയില്ല.ഇന്ന് പകല്‍ പതിനൊന്നു മണിക്ക് പകല്‍ വെളിച്ചത്തില്‍ നേരിട്ട് കാണാം എന്നാണു ഒടിയന്‍ അറിയിച്ചത്. മലയാള സിനിമാ ചരിത്രത്തിലെ നൂതനമായ പ്രൊമോഷന്‍ തന്ത്രമാണ് ഒടിയനായി അവതരിപ്പിക്കപ്പെടുന്നത്.

ചിത്രത്തില്‍ ഒടിയന്‍ മാണിക്കനായി എത്തുന്ന മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് ഒടിയന്‍ ലൈവായി പ്രത്യക്ഷപ്പെടുന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ തന്റെ ഫേസ്ബൂക്കില്‍ ലാല്‍ നേരത്തെ കുറിച്ചപോലെ കൃത്യം എട്ടു മണിക്ക് ഒടിയന്റെ ഗെറ്റപ്പില്‍ എത്തിയത്. മുഖം വ്യക്തമാകാതെ തന്റെ മാന്ത്രിക സ്വരത്തിലൂടെ ഒടിയനെ ഫീല്‍ ചെയ്യിപ്പിച്ച പകല്‍ വെളിച്ചത്തില്‍ കാണുന്നതല്ലേ നല്ലത് എന്ന സന്ദേഹം പങ്കിടുകയും ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീണ്ടും കാണാം എന്ന് പറഞ്ഞു ലൈവ് അവസാനിപ്പിക്കുകയാണ് ചെയ്തത്.

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ എത്തുന്ന ഒടിയന്‍ മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

INDIANEWS24 MOVIES

Leave a Reply