728-pixel-x-90-2-learn
728-pixel-x-90
<< >>

ഒടിയന്റെ ആഗോള കളക്ഷന്‍ എഴുപത് കോടിയിലേക്ക്,ലാലിന്റെ നൂറു കോടിയിലേക്ക് എത്തുന്ന മൂന്നാമത്തെ ചിത്രം

കൊച്ചി:ആഗോള റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്കുള്ളില്‍ എഴുപത് കോടി വാരിക്കൂട്ടി ഒടിയന്‍ കുതിക്കുന്നു.കടുത്ത നെഗറ്റീവ് പ്രചരണങ്ങള്‍ ചിത്രത്തിനു ഗുണമാകുന്ന അപൂര്‍വ്വ അവസ്ഥയാണ് ഒടിയന്‍ ഇപ്പോള്‍ മുതല്‍ക്കൂട്ടാകുന്നത്.ആദ്യദിനം 32 കോടി നേടിയ ഒടിയന്‍ ഏറ്റവും വേഗത്തില്‍ അമ്പതു കോടി നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.ഏറ്റവും വേഗത്തില്‍ നൂറു കോടി നേടുന്ന ചിത്രം എന്ന ഖ്യാതിയും ഒടിയന്‍ നേടുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.നൂറ്റി അമ്പതു കോടി നേടിയ പുലിമുരുകനും കായംകുളം കൊച്ചുണ്ണിയുമാണ്‌ ഒടിയനു മുന്നിലുള്ള ചിത്രങ്ങള്‍.ഇതോടെ നൂറുകോടി ക്ലബ്ബിലെ ഹാട്രിക് മോഹന്‍ലാല്‍ നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ലാലിന്റെ ഒപ്പം,ദൃശ്യം,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ അമ്പതു കോടി ക്ലബില്‍ എത്തിയിരുന്നു.മലയാളത്തില്‍ നിന്നും ആദ്യമായി അമ്പതു കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ചിത്രം ലാലിന്റെ ദൃശ്യമായിരുന്നു.ഒടിയന്‍ ഉള്‍പ്പെടെ ലാലിന്റെ ആറു ചിത്രങ്ങളാണ് അമ്പതു കോടി ക്ലബില്‍ എത്തിയത്.

ആദ്യദിനങ്ങളിലെ ചെറുപ്പക്കാരുടെ തള്ളിക്കയറ്റത്തിനു ശേഷം കുടുംബ പ്രേക്ഷകര്‍ എത്തിത്തുടങ്ങിയതോടെ ഒടിയന്റെ കളക്ഷന്‍ ക്രമാനുഗതമായി ഉയരുകയാണ്.സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സൃഷ്ടിച്ച വന്‍ ഹൈപ്പ് ചിത്രത്തിനു അഭൂതപൂര്‍വമായ ഇനിഷ്യല്‍ കളക്ഷന്‍ നേടിക്കൊടുത്തുവെങ്കിലും പ്രേക്ഷക പ്രേക്ഷക പ്രീതി നേടാനായില്ല.വന്‍ പ്രതീക്ഷകളുമായി തിയേറ്ററുകളിലെത്തിയവര്‍ രേഖപ്പെടുത്തിയ മോശം അഭിപ്രായങ്ങള്‍ ചിത്രത്തെ ബാധിച്ചേക്കും എന്ന് ട്രേഡ് പണ്ഡിറ്റുകള്‍ പ്രവചിച്ചുവെങ്കിലും തുടര്‍ന്ന് വന്ന മോഹന്‍ലാലിന്റെ ഇടപെടല്‍ ചിത്രത്തെ രക്ഷിച്ചു.ഇതൊരു പാവം നാട്ടിന്‍പുറത്തുകാരന്റെ കഥയാണ്‌,അയാളുടെ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ ഒരു നാടന്‍ ശീലിന്റെ മട്ടില്‍ അവതരിപ്പിക്കപ്പെട്ട ഒരു ഫാന്റസിയാണ് തുടങ്ങിയ  ലാലിന്റെ വാക്കുകള്‍ ചിത്രത്തിനു പുതു ഊര്‍ജ്ജം സമ്മാനിച്ചു.അമിത പ്രതീക്ഷയില്ലാതെയെത്തുന്ന പ്രേക്ഷകര്‍ക്ക് ഒടിയന്‍ ഇഷ്ടമാകുന്നു.ലാല്‍-മഞ്ജു വാരിയര്‍ ടീമിന്റെ ഏറ്റവും വലിയ വിജയാമായി ഒടിയന്‍ മാറുകയാണ്.സ്ത്രീ പ്രേക്ഷകര്‍ക്ക് ചിത്രം ഏറെ ഹൃദ്യമാകുന്നുണ്ട്.എം ജയചന്ദ്രന്റെ മികച്ച പാട്ടുകളും പ്രശാന്ത് മാധവിന്റെ  കലാസംവിധാനവും ഷാജി കുമാറിന്റെ ക്യാമറയും ഈ മോഹന്‍ലാല്‍ ചിത്രത്തെ സമ്പന്നമാക്കുന്നു.മോഹന്‍ലാലിന്റെ വിവിധ ഗെറ്റപ്പുകളും ആക്ഷനും ഒപ്പം വൈകാരിക മുഹൂര്ത്തങ്ങളിലെ പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. ഒടിയന്റെ തമിഴ് -തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണമാണ് നേടുന്നത്.

INDIANEWS24 MOVIE DESK

Leave a Reply