728-pixel-x-90-2-learn
728-pixel-x-90
<< >>

ഒടിയനു വേണ്ടി കഠിനപ്രയത്‌നത്തിനായി മോഹന്‍ലാല്‍ ഫ്രാന്‍സില്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുന്നതിനായി ഫ്രാന്‍സില്‍. ഒടിയനെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുത്താനുള്ള തീവ്രമായ ഒരുക്കത്തിന് അദ്ദേഹത്തിനൊപ്പം വിദഗ്ധ സംഘമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം സംവിധാനം ചെയ്യുന്ന ശ്രീകുമാര്‍ മേനോന്‍ ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചിത്രത്തിനായി മോഹന്‍ലാല്‍ 15 കിലോ ഭാരം കുറയ്ക്കും. ഒടിയന്റെ ഗംഭീര മെയ്ക്ക് ഓവറിനായി ലാലിനെ പരുവപ്പെടുത്തുന്നതിന് 25 പേരടങ്ങുന്ന സംഘമാണ് ഫ്രാന്‍സിലുള്ളത്. ഉഴിച്ചിലുകാര്‍, ആയുര്‍വേദ വിദഗ്ധര്‍, ത്വക്‌രോഗ വിദഗ്ധന്‍, ഫിറ്റ്‌നെസ് ട്രെയിനേഴ്‌സ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി 40 ദിവസത്തെ ഇടവേളയാണ് അണിയറക്കാര്‍ എടുത്തിരിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply