728-pixel-x-90-2-learn
728-pixel-x-90
<< >>

ഒക്ടോബറിലെ ജിഎസ്ടി വരവ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞെന്ന് കേന്ദ്ര ധനനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി

ന്യൂഡല്‍ഹി: 2018 ഒക്ടോബറിലെ ജിഎസ്ടി വരവ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞെന്ന് കേന്ദ്ര ധനനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പ്രഖ്യാപിച്ചു.ആകെ ജി എസ് റ്റി വരവ്  ഒരു ലക്ഷത്തി എഴുന്നൂറ്റി പത്ത് കോടി രൂപയാണ്.സെപ്തംബറിലെ ജിഎസ്ടിയില്‍ നിന്നുളള വരുമാനം 94,442 കോടി രൂപയാണ്. ഏപ്രിലിന് ശേഷം ആദ്യമായാണ് വരവ് ഒരു ലക്ഷം കടക്കുന്നത്. മെയ് മാസം കളക്ഷന്‍ 94,016 കോടിയും ജൂണില്‍ 95,610 കോടിയും ജൂലൈയില്‍ 93,960 കോടിയുമായിരുന്നു. ജി എസ് റ്റി വളര്‍ച്ചയില്‍ കേരളം മുന്നിലാണ്. കേരളത്തിന്‍റെ ജി എസ് റ്റി വരുമാനം 44 ശതമാനം വളര്‍ച്ച കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

INDIAWNEWS24 NEW DELHI DESK

Leave a Reply