728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ സി സി റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

ദുബായ്:ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി.ഏറ്റവും പുതിയ ഐ സി സി റാങ്ക് പട്ടികയിലാണ് ഇന്ത്യയുടെ ടെസ്റ്റ് മൂന്നില്‍ നിന്നും നാലിലേക്ക് ഇടിഞ്ഞത്.കൂടാതെ മുന്‍പ് ആദ്യപത്തില്‍ രണ്ടിലധികം ബാറ്റ്‌സ്മാന്‍മാരുണ്ടായിരുന്ന ഇന്ത്യന്‍ ടീമില്‍ നിന്നും ഇക്കുറി ആരും ഇടംകണ്ടില്ല.

11-ാം റാങ്കില്‍ വിരാട് കോഹ്‌ലിയാണ് ബാറ്റ്‌സ്മാന്‍മാരിലെ ആദ്യ ഇന്ത്യന്‍താരം.രണ്ടാമത്തെ ഇന്ത്യന്‍ താരം 20-ാം റാങ്കിലുള്ള മുരളി വിജയ് ആണ്.ബോളര്‍മാരില്‍ ആദ്യ ഇരുപത് പേരില്‍ ഇടം നേടിയത് 12-ാം റാങ്കിലുള്ള രവിചന്ദ്രന്‍ അശ്വിന്‍ മാത്രം.ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിലായതാണ് ടീം ഇന്ത്യയുടെ റാങ്കി ഇടിയാനിടയാക്കിയത്.

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനം ബാറ്റിംഗ് റാങ്കിങ്ങില്‍ സ്റ്റീവന്‍ സ്മിത്തിനെ ഒന്നാമതെത്തിച്ചു.ഇതോടെ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര രണ്ടാം റാങ്കിലേക്ക് ഇടിഞ്ഞു.ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സ് മൂന്നാം സ്ഥാനത്തും ഹഷീം അംല നാലാം സ്ഥാനത്തുമുണ്ട്.എയ്ഞ്ചലോ മാത്യൂസ്(5),യൂനിസ് ഖാന്‍(6),ജോ റൂട്ട്(7),കെയ്ന്‍ വില്യാംസണ്‍(8),മിസ്ബാ ഉള്‍ ഹഖ്(9),ഡേവിഡ് വാര്‍ണര്‍(10) എന്നിവരാണ് ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചവര്‍.

INDIANEWS24.COM Sports Desk

Leave a Reply