728-pixel-x-90-2-learn
728-pixel-x-90
<< >>

സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

ചെന്നൈ: സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഐ വി ശശി(69) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ നിന്നും അന്ത്യം സംഭവിച്ചുകഴിഞ്ഞതായി വ്യക്തമാക്കി.

മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ സംവിധാനം ചെയ്ത രണ്ട് സംവിധായകരില്‍ ഒരാളാണ് ഐ വി ശശി. ഇതിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകളും സംവിധാനം ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ ഉദയത്തിന് നിര്‍ണ്ണായകമായ മാസ്സ് സിനിമകള്‍ ഒരുക്കിയ സംവിധായകരില്‍ ഒരാളാണ് ഇദ്ദേഹം.

1968മുതല്‍ സിനിമയുടെ ഭാഗമായ ഐ വി ശശി 1975ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഉമ്മര്‍ നായകനായ ഉത്സവം ആണ് ആദ്യ ചിത്രം. തമിഴ് സൂപ്പര്‍താരം രജനീകാന്ത് ആദ്യമായി അഭിനയിച്ച മലയാള ചിത്രം അല്ലാവുദീനും അല്‍ഭുതവിളക്കും സംവിധാനം ചെയ്തത് ഐ വി ശശിയാണ്.

ഇരുപ്പം വീട് ശശിധരന്‍ എന്ന് മുഴുവന്‍ പേരുള്ള ഐ വി ശശി കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയതിന് ശേഷമാണ് സിനിമാരംഗത്തേക്ക് വരുന്നത്. ഛായാഗ്രഹണ സഹായി, കലാസംവിധായകന്‍ അങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു. നിരവധി ഹിറ്റുകള്‍ ഒരുക്കിയ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന അവസാന ചിത്രം 2009ലെ വെള്ളത്തൂവല്‍ ആണ്.

INDIANEWS24.COM Chennai

Leave a Reply