ചെന്നൈ: സൂപ്പര്‍ ഹിറ്റുകള്‍ക്ക് പുതിയ മാനം നല്കിയ സംവിധായകന് ഐ വി ശശിയുടെ(69) സംസ്കാരം ബുധനാഴ്ച്ച വൈകീട്ട്. ഇന്നലെ രാവിലെ 11 ഓടെ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം സാലിഗ്രാമിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് ആറിന് സംസ്കരിക്കും. പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. നടി സീമയാണ് ഭാര്യ. മകന് അനി സംവിധായകന് പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആണ്. മകള്‍ അനു, മരുമകന് മിലന് നായര്‍. ഐ വി ശശി മരണമടഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് മകളെ കാണാന്‍ ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം.