728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ വി ശശിയും സോഹന്‍ റോയിയും ചേര്‍ന്നുള്ള ഇംഗ്ലീഷ് ചിത്രം വരുന്നു

കഴിഞ്ഞ നാല് പതിറ്റാണ്ടോളം മലയാളത്തില്‍ നിരവധി സൂപ്പര്‍ മെഗാഹിറ്റുകള്‍ സമ്മാനിച്ച ഐ വി ശശി സോഹന്‍ റോയിക്കൊപ്പം ഇംഗ്ലീഷ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു.കുവൈറ്റ് യുദ്ധം പ്രമേയമാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ബേര്‍ണിംഗ് വെല്‍സ് എന്നാണ്.മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ഡാം 999 എന്ന ഹോളിവുഡ് ചിത്രത്തിനു ശേഷം സോഹന്‍ റോയ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

ബേര്‍ണിംഗ് വെല്‍സ് ഒരു ഇന്ത്യന്‍ ഭാഷയില്‍ കൂടി പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.ഏത് ഭാഷയിലാകുമെന്ന കാര്യത്തില്‍ പിന്നീടേ തീരുമാനമുണ്ടാകൂ.ഹിന്ദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ സിനിമകള്‍ ചെയ്തുള്ള അനുഭവ സമ്പത്ത് ഐ വി ശശിക്കുണ്ട്.ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണിപ്പോഴെന്ന് സോഹന്‍ റോയ് വ്യക്തമാക്കി.2017ല്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2018നായിരിക്കും റിലീസ് ചെയ്യുക.

കുവൈറ്റില്‍ ചിത്രീകരണത്തിനായുള്ള അനുമതികള്‍ ലഭിച്ചിട്ടുണ്ട്.യു എസ് ആര്‍മിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവര്‍ത്തകരും ഭൂരിഭാഗവും വിദേശത്തു നിന്നായിരിക്കും.75 കോടി രൂപ മുതല്‍ മുടക്കിലാണ് ബേര്‍ണിംഗ് വെല്‍സ് പൂര്‍ത്തിയാക്കുക.

ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവു കൂടിയായ ഐ വി ശശിയുടേതായി ഒരുങ്ങുന്ന മലയാള ചിത്രം തീര്‍ന്നതിന് ശേഷമായിരിക്കും ബേര്‍ണിംഗ് വെല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.2009ല്‍ ഇറങ്ങിയ വെള്ളത്തൂവല്‍ എന്ന ചിത്രത്തിന് ശേഷം വരുന്ന ഐ വി ശശി ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലാണ് നായകന്‍.

INDIANEWS24.COM Movies

Leave a Reply