ന്യൂഡല്‍ഹി:ഏറെ കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ക്രിക്കറ്റ് വാതുവെപ്പ് കേസില്‍ ഈ മാസം 23 ന് കോടതി വിധി പറയും.മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെട്ട കേസില്‍ വിചാരണ നേരത്തെ തന്നെ പൂര്‍ത്തിയായതാണ്.
വിചാരണ വേളയില്‍ ശ്രീശാന്തിനെതിരെ മകോക്ക പോലുള്ള കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയെ കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം കാത്തിരിക്കുന്ന വിധി ശ്രീശാന്തിന് അനുകൂലമായാല്‍ ക്രിക്കറ്റിലേക്കുള്ള മടക്കയാത്രയ്യ് വഴിയൊരുങ്ങിയേക്കും.
INDIANEWS24.COM Sports Desk