728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ പി എല്‍ വാതുവെപ്പ്: ഏഴ് പേരുകള്‍ വെളിവായി

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) വാതുവെപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏഴ് പേരുകള്‍ പുറത്ത്.ബി സി സി ഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍, ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്‍,രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമ രാജ് കുന്ദ്ര,ഐ പി എല്‍. സി ഇ ഒ ആയിരുന്ന സുന്ദരരാമന്‍ എന്നിവരുടെ പേരുകളാണ് പുറത്തായത്.ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി, ഇംഗ്ലണ്ടിന്റെ ഒവൈസ് ഷാ, വിന്‍ഡീസ് താരം സാമുവല്‍ ബദ്രി എന്നീ താരങ്ങളുടെയും പേരുകള്‍ വെളിവായി.

2013 സീസണ്‍ ഐ പി എല്ലില്‍ ഉടലെടുത്ത വാതുവെപ്പ് കേസ് അന്വേഷിക്കുന്നത് റിട്ടയേര്‍ഡ് ജസ്റ്റീസ് മുകുള്‍ മുഗ്ദള്‍ അധ്യക്ഷനായ കമ്മറ്റിയാണ്.കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ 13 പേര്‍ ഉള്‍പ്പെട്ടതായാണ് സൂചന.ഇതില്‍ കളിക്കാരൊഴികെയുള്ളവരുടെ പേര് മാത്രം പുറത്തുവിട്ടാല്‍ മതിയെന്നാണ് കോടതി അറിയിച്ചിരുന്നത് എന്നാല്‍ മൂന്ന് താരങ്ങളുടെ പേര് അറിയാതെ പുറത്താകുകയായിരുന്നു.കളിക്കാരുടെ പേര് പുറത്തുവിട്ടാല്‍ അത് വിപരീത ഫലമുണ്ടാക്കിയേക്കുമെന്ന് കോടതി പറഞ്ഞു.

കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ തീരുമാനമാകുന്നത് വരെ ബി സി സി ഐയുടെ പൊതുതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോടതി പറഞ്ഞു.നവംബര്‍ 20 നാണ് ബി സി സി ഐ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബി സി സി ഐ യോഗം മാറ്റിവച്ചേക്കും.എന്നാല്‍ കേസ് ഇനി വീണ്ടും പരിഗണിക്കുന്നത് ഈ മാസം 24നാണ്.നവംബര്‍ മൂന്നിനാണ് മുഗ്ദല്‍ കമ്മറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

INDIANEWS24 SPORTS DESK

Leave a Reply