728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ.പി.എല്‍ കോഴക്കേസ്: ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:ഐ പി എല്‍ വാതുവെപ്പുകേസ് അന്വേഷിക്കാന്‍ നിയോഗിച്ച മുഗ്ദല്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി തിങ്കളാഴ്ച്ച കേസ് പരിഗണിക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട കോഴക്കേസും വാതുവെപ്പ് ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് ജസ്റ്റീസ് മുകുള്‍ മുഗ്ദലിന്റെ അധ്യക്ഷതയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഈ ഓഗസ്റ്റിനകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി അന്തിമ സമയം നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ കൂടി അറിയാനുള്ളതിനാല്‍ ഈ മാസം തന്നെ പുര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.കന്‍സീല്‍ഡ് കവറില്‍ സമര്‍പ്പിച്ചിരിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കുമ്പോഴേ വ്യക്തമാകൂ.

2013 സീസണിലെ ഐ പി എല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് കോഴക്കേസുയര്‍ന്നത്.മലയാളി താരം എസ്.ശ്രീശാന്ത് അടക്കം നിരവധി പേര്‍ അന്ന് അറസ്റ്റിലാകുകയും ചെയ്തിരുന്നു.

INDIANEWS24 New Delhi

Leave a Reply