jio 800x100
jio 800x100
728-pixel-x-90
<< >>

ഐ ടി മേഖല പിരിച്ചുവിടല്‍ ഭീതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ നിലവില്‍ ജോലി ചെയ്യുന്നവരും കടുത്ത ആശങ്കയില്‍.ചിലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനികള്‍ കൂട്ടപിരിച്ചുവിടല്‍ തുടങ്ങിയതാണ് സാഹചര്യം വഷളാക്കിയിരിക്കുന്നത്.ബംഗളുരു കേന്ദ്രീകരിച്ചുള്ള ഐ ടി മേഖലയില്‍ മാത്രം അര ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നാണ് നിഗമനം.

ബംഗളുരുവിലെ ഐ ടി കമ്പനികളില്‍ മുപ്പത് ശതമാനത്തിലേറെ മലയാളികളാണ് ജോലി ചെയ്തുവരുന്നത്.വന്‍കിട കമ്പനികളടക്കം ജീവനക്കാരില്‍ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി.എട്ട് വര്‍ഷംവരെ സര്‍വീസുള്ളവരുടെ കാര്യം പോലും പ്രതിസന്ധിയിലാണ്.നഷ്ടക്കണക്കാണ് പിരിച്ചുവിടലിന് കാരണമായി കമ്പനികള്‍ നിരത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എച്ച് വണ്‍ ബി വിസ നിയന്ത്രണവും ഓട്ടോമേഷനും ഐ ടി മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്‌.അമേരിയക്കടക്കമുളള രാജ്യങ്ങള്‍ തദ്ദേശീയവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതും തിരിച്ചടിയാകും.

INDIANEWS24.COM Technology

Leave a Reply