728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ ഐ ടി വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 1.7 കോടി ശമ്പളം; നിയമനം കാലിഫോര്‍ണിയയില്‍

ഇന്‍ഡോര്‍:ഐഐടി ഇന്‍ഡോറിലെ ബിടെക് വിദ്യാര്‍ഥിക്ക് 1.7 കോടി രൂപ വാര്‍ഷിക ശമ്പളത്തിന് ഗൂഗിളില്‍ ജോലി.കംപ്യൂട്ടര്‍ സയന്‍സ് google1അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഗൗരവ് അഗര്‍വാളെന്ന ചത്തീസ്ഖ്ണ്ഡുകാരനാണ് ഈ നേട്ടം സ്വന്തമാക്കിയത്.ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന ഉയര്‍ന്ന ശമ്പളമാണിത്.

ഗുഗിള്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുത്തു ഗൗരവ് വിജയിച്ചിരുന്നു.ഗാര്‍ഗോണിലെ ഗൂഗിള്‍ ഓഫീസില്‍ നടത്തിയ അഭിമുഖത്തോടെ മധ്യവര്‍ത്തി കുടുംബത്തില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥിയുടെ നിയമനം ഉറപ്പിച്ചു.

ഗൗരവിന്റെ കോഴ്‌സ് തീരാന്‍ ഇനിയും അടുത്ത മേയ് വരെ സമയമുണ്ട്. അതിനു ശേഷം ഗുഗിളിന്റെ കലിഫോര്‍ണിയയിലെ ഓഫീസിലാകും നിയമനം.

INDIANEWS24 INDORE

Leave a Reply