728-pixel-x-90-2-learn
728-pixel-x-90
<< >>

ഐ എസ് ഭീകരര്‍ പ്രതീക്ഷിച്ചതിലും മൂന്നിരട്ടി : സി ഐ എ

വാഷിങ്ടണ്‍:ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരരുടെ എണ്ണം കരുതിയതിലും മൂന്നിരട്ടിയെന്ന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്റ്ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സി ഐ എ)യുടെ വെളിപ്പിടുത്തല്‍.ഐ എസ് ഭീകരരെ പാടെ തുടച്ചുനീക്കുമെന്ന അമേരിക്കയുടെ നിലപാടിനു അറബ് രാജ്യങ്ങള്‍ നിരുപാധിക പിന്തുണ നല്‍കിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ആഭ്യന്തര യുദ്ധം കലുഷിതമായി തുടരുന്ന ഇറാഖിലും സിറിയയിലുമായി 31,000 ഐ എസ് വിമത സൈന്യമുണ്ടെന്ന്‍ സി ഐ എ വക്താവ് റയാന്‍ ട്രാപാനി പറഞ്ഞു.പതിനായിരം ഭീകരരുണ്ടെന്നായിരുന്നു ഇതുവരെയുള്ള നിഗമനം.എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷമാണ് ഇത്രയേറെ പേര്‍ ഐ എസില്‍ പെരുകിയതെന്നു സി ഐ എ വിലയിരുത്തുന്നു. ഇരു രാജ്യങ്ങളിലും വിമതസൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ വന്‍തോതില്‍ പുരോഗമിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഹുസൈന്‍ ഒബാമ ബുധനാഴ്ച്ചയാണ് ഐ എസ് ഐ എസ് ബീകരരെ പൂര്‍ണമായും തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.വ്യാഴാഴ്ച്ച തന്നെ അമേരിക്കക്ക് അറബ് രാജ്യങ്ങള്‍ പിന്തുണയും നല്‍കി.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യാഴാഴ്ച്ച അറബ് രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്തുണ പ്രഖ്യാപിച്ചത്.സൗദി അറേബ്യ, യു എ ഇ, തുടങ്ങിയ അറബ് രാജ്യങ്ങളെല്ലാം ഐ എസിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കിക്കൊണ്ട് കരാറില്‍ ഒപ്പുവച്ചെങ്കിലും തുര്‍ക്കി ഇതിന് തയ്യാറായിട്ടില്ല.ഐ എസ് ഭീകരര്‍ ബന്ധികളാക്കിയിരിക്കുന്ന തുര്‍ക്കിയുടെ നയതന്ത്രജ്ഞരടക്കമുള്ള 49 പൗരന്‍മാരെ വിട്ടയക്കാനുള്ള അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് ഇതിനു കാരണമെന്ന് അറിയുന്നു.

കാര്യങ്ങള്‍ ഈ വിധത്തില്‍ പുരോഗമിക്കുമ്പോഴാണ് സി ഐ എ വക്താവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നരിക്കുന്നത്.ഐ എസിനെതിരായ യുദ്ധ തന്ത്രങ്ങള്‍ വരെ ഒബാമ നടത്തിയ പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു.

INDIANEWS24.COM  INTERNATIONAL DESK

Leave a Reply