തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു(ഐ എസ് എല്‍) മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിനു പിന്തുണ തേടി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമകളില്‍ ഒരാള്‍ കൂടിയായ സച്ചിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് നേരില്‍ കണ്ടത്.
ഐ എസ് എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന് ക്ഷണിക്കാനാണ് സച്ചിന് എത്തിയത്. ഈ മാസം 17ന് കോല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമത്സരം. കൂടിക്കാഴ്ച്ചയില്‍ സച്ചിന് കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്ബോള്‍ അക്കാദമിയെ കുറിച്ച് ചര്‍ച്ച ചെയ്തതായി അറിയുന്നു.
INDIANEWS24.COM T V P M